വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളാണ് 1837-ൽ തിരുവനന്തപുരത്തു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. രാജാവിന്റെ നിർദ്ദേശമനുസരിച്ച് ഡബ്ല്യു.എച്ച്. ഹോസ്‍ലിയാണ് ഇത് രൂപകല്പന ചെയ്തത്. ജോൺ കാൽഡെകോട്ട് ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ. 8-ഇഞ്ചും 14-ഇഞ്ചും ഉള്ള രണ്ടു പ്രധാന ദൂരദർശിനികളാണ് ഇവിടെയുള്ളത്. കേരളാ സർവ്വകലാശാലയുടെ ഫിസിക്സ് വിഭാഗത്തിന്റെ കീഴിലാണ് ഈ വാന നിരീക്ഷണകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.
Read article